പരപ്പനങ്ങാടി ചുഴലി നടപ്പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലായ പരപ്പനങ്ങാടി ചുഴലി നടപ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോവുന്നത് തടയുന്നതിന്റെ ഭാഗമായി ഹൈറ്റ് റെസ്ട്രിക്ഷന്‍ ബാരിക്കേഡ് സ്ഥാപിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 ന് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.

പരപ്പനങ്ങാടി ഭാഗത്തു നിന്നും ചുഴലി ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ പുത്തരിക്കല്‍- കുന്നത്ത് പറമ്പ് വഴിയും ചെമ്മാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ചെമ്മാട്- ആലിന്‍ചുവട് വഴി കുന്നത്ത് പറമ്പ് എത്തുന്ന രീതിയിലും തിരിഞ്ഞു പോവണമെന്ന് തിരൂര്‍ പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top