ചെമ്മാട് ടൗണിലെ പൊതു വിപണിയില്‍ പരിശോധന നടത്തി

വിലക്കയറ്റം,പൂഴ്ത്തിവെപ്പ്,കരിഞ്ചന്ത,വിപണിയിലെ വിലയുടെ അന്തരം എന്നിവ തടയുന്നതിനായി ചെമ്മാട് ടൗണിലെ വിവിധ ഹോട്ടലുകള്‍,പലചരക്ക് സ്ഥാപനങ്ങള്‍, ചിക്കന്‍ സ്റ്റാളുകള്‍,പഴം പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

വില നിലവാര ബോര്‍ഡുകള്‍ വ്യക്തമായി പൊതുജനങ്ങള്‍ കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക,സ്റ്റോക്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരിക്കുക, സാധുവായ ലൈസന്‍സുകള്‍ സൂക്ഷിക്കാതിരിക്കുക എന്നീ ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തുകയും സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ് ,തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസര്‍ പ്രമോദ്.പി,ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് അഭിലാഷ് നെടുങ്ങാട് ,റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ബിന്ധ്യ.എ.എം,ഷിബു വി എസ്,ഇസ്ഹാഖ് പോത്തഞ്ചേരി എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top