HIGHLIGHTS : Local Elections: The Information Kerala Mission has been tasked with re-demarcating ward boundaries and preparing a digital map
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വാര്‍ഡുകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചു തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും നോഡല്‍ ഏജന്‍സിയായി ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) തയ്യാറാക്കിയ ക്യു ഫീല്‍ഡ് ആപ്പാണ് ഇതിന് ഉപയോഗിക്കുക.
ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങളും ജി ഐ എസ് അധിഷ്ഠിത വാര്‍ഡ് മാപ്പിംഗും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ലഭ്യമായ ഡാറ്റയും മാപ്പുകളും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി തദ്ദേശസ്വയംഭരണ വകുപ്പില്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. 1994 ലെ കേരള പഞ്ചായത്തീരാജ് ആക്ട് (1994 ലെ 13) 10 ാം വകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നതിനു ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ചു നേരത്തേ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നിര്‍ദ്ധിഷ്ടവാര്‍ഡുകളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കുന്നതിന് ക്യു ഫീല്‍ഡ് ആപ്പ് ഉപയോഗിക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ചുമതലപ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനിക്കുകയും സര്‍ക്കാരിനോട് അഭ്യാര്‍ഥിക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു