
പരപ്പനങ്ങാടി: വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വ്യക്തികളെ പരപ്പനങ്ങാടി ചുറ്റുവട്ടം റസിഡന്‍സ് അസോസിയേഷന്‍ ആദരിച്ചു. എസ് എന്‍ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉന്നത വിദ്യാഭ്യാസ നിലവാരത്തില്‍ എത്തിച്ച മാനേജര്‍ അഷ്‌റഫ് കുഞ്ഞാവാസിനെയും, എന്‍ എ സി സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ചുറ്റുവട്ടം റസിഡന്‍സ് അംഗം അയ്യൂബ് കേയി, എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച പ്രദേശത്തെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ പരീക്ഷകളില്‍ വിജയിച്ച 32 വിദ്യാര്‍ഥികളെയും ആദരിച്ചു. ചടങ്ങ് പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ചുറ്റുവട്ടം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഫൈസല്‍ പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, എസ് എന്‍ എം എച്ച് എസ് സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് കുഞ്ഞാവാസ്, അയ്യൂബ് കേയി, അബ്ദുല്‍ മജീദ് നഹ, നാസര്‍ വേളക്കാട്, ഫാത്തിമ ലമീസ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുട്ടി നഹ സ്വാഗതവും ഷരീഫ് മേലേവീട്ടില്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



