തൊഴിലവസരങ്ങള്‍; അക്കൗണ്ടന്റ് നിയമനം

അക്കൗണ്ടന്റ് നിയമനം

മലപ്പുറം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിലോ മാത്തമാറ്റിക്സിലോ ഉള്ള ബിരുദം, അക്കൗണ്ടന്റായി ഒരു വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ, ടാലി സോഫ്റ്റ്‍വെയര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായം 2024 ജനുവരി ഒന്നിന് 18 നും 40 നും മധ്യേ. 21,175 രൂപയാണ് പ്രതിമാസ ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ ആറിനകം അതത് എംപ്ലോയ്‍മെന്റ് എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തിൽ നിന്നും നിയമനത്തിനായി പരിഗണിക്കും.

 
അധ്യാപക നിയമനം

പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടി പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ 27 പകല്‍ 11 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2771999.

നിയമനം

മംഗലം ഗ്രാമപഞ്ചായത്തിലെ ആയുര്‍വ്വേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ഫാർമസിസ്റ്റ്, ഓഫീസ് അറ്റന്റന്റ്, പാർട്ട്ടൈം സ്വീപ്പർ എന്നീ തസ്ത‌ികകളില്‍ താത്കാലിക നിയമനം നടത്തുന്നു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്കു മുമ്പായി ‘മെഡിക്കൽ ഓഫീസർ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റര്‍ (ആയുർവേദം) മംഗലം പി.ഒ എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്  ഫോണ്‍: 0494-2564485.
 
മാനസികാരോഗ്യ പദ്ധതിയില്‍ ഒഴിവുകള്‍

മലപ്പുറം ജില്ലയില്‍ സമഗ്ര മാനസികാരോഗ്യ പദ്ധതി, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയ്ക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ്/ മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത: എം.ബി.ബി.എസ്, സൈക്യാട്രിയില്‍ എം.ഡി, ഡി.പി.എം/ഡി.എന്‍.ബി, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം),       സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ (യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍/ പി.ജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), സ്റ്റാഫ് നഴ്സ് (യോഗ്യത: പ്ലസ്ടു സയന്‍സ്, ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആന്റ് മിഡ്‍വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ക്ലര്‍ക്ക്- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (യോഗ്യത: പി.ജി.ഡി.സി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബി.കോം ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കും, മലയാളം ടൈപ്പിങ് പരിജ്ഞാനം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.), അറ്റന്‍ഡര്‍ (യോഗ്യത: ഏഴാം ക്ലാസ് വിജയവും ആശുപത്രികളില്‍ ക്ലീനിങ് സ്റ്റാഫ്/ അറ്റന്‍ഡറായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), പ്രൊജക്ട് ഓഫീസര്‍ (യോഗ്യത: മെഡിക്കല്‍ ആന്റ് സൈക്യാട്രിയില്‍ എം.എസ്.ഡബ്ല്യു, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) എന്നീ തസ്തികകളിലാണ് നിയമനം. ജൂണ്‍ 28 രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 273 6241.

 
മലിനീകരണ നിയന്ത്രണ ബോർഡില്‍ അപ്രന്റിസ് നിയമനം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. 50 ശതമാനം മാര്‍ക്കോടെ കെമിസ്ട്രി/മൈക്രോ ബയോളജി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിലുള്ള എം.എസ്.സി ബിരുദമാണ് യോഗ്യത. പ്രായപരിധി: 28 വയസ്സ്. ഒരു വര്‍ഷമാണ് പരിശീലനം. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. താല്‍പര്യമുള്ളവര്‍ക്കായി ജൂലൈ അഞ്ചിന് രാവിലെ 10.30 ന് മലപ്പുറം കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മുൻപരിചയ രേഖകൾ (ഉണ്ടെങ്കിൽ) എന്നിവ സഹിതം ഹാജരാവണം. ബോർഡിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733211.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
error: Content is protected !!
Scroll to Top