പരപ്പനങ്ങാടിയില്‍ കുടിവെള്ളപദ്ധതിയുടെ കിണറിന്റെ ഭിത്തി പൊളിച്ചുനീക്കി

പരപ്പനങ്ങാടി: നെടുവ പൂവത്താന്‍കുന്ന് കുടിവെള്ള പദ്ധതിയുടെ കിണറിന്റെ സംരക്ഷണഭിത്തി സാമൂഹ്യവിരുദ്ധര്‍ പൊളിച്ചുനീക്കിയതായി പരാതി.
വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ കിണറും, പമ്പ് ഹൗസും ഇടിഞ്ഞ് താഴാതിരിക്കാന്‍ കെട്ടിയ സംരക്ഷണഭിത്തിയാണ് ഇപ്പോള്‍ പൊളിച്ചിരിക്കുന്നത്. ശനിയാഴ്ച പകല്‍സമയത്താണ് ഇത് പൊളിച്ചിരിക്കുന്നത്.

നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണിത്.

ഈ പദ്ധതിയുടെ ഭാഗമായുള്ള മതില്‍ സംരക്ഷിക്കുന്നതിനാവിശ്യമായ നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവിശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top