Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വ്യാപാരി നേതാക്കള്‍ക്ക് ജാമ്യം ഇന്നും : പ്രതിഷേധപ്രകടനത്തിനെതിരെ കേസ്

HIGHLIGHTS : പരപ്പനങ്ങാടി : വ്യാഴാഴ്ച രാത്രി 9 മണിയോടെ പരപ്പനങ്ങാടി പോലീസ് അറസ്റ്റു ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് ശിഫ, യൂ...

vyapara ekopana samithi copyപരപ്പനങ്ങാടി : വ്യാഴാഴ്ച രാത്രി 9 മണിയോടെ പരപ്പനങ്ങാടി പോലീസ് അറസ്റ്റു ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അഷറഫ് ശിഫ, യൂണിയന്‍ സെക്രട്ടറി മുജീബ്, പ്രവീണ്‍, നൗഷാദ് എന്നിവര്‍ക്ക് ഇന്ന് രാവിലെ സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. ഇവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പരപ്പനങ്ങാടിയില്‍ നടത്തി വരുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.

[youtube]http://www.youtube.com/watch?v=C9c4HPp-JuE[/youtube]ജാമ്യം ലഭിച്ച നേതാക്കളുമായി വ്യാപാരികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഇകെ ചെറി, സിദ്ധിഖ്, മലബാര്‍ ബാവ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് വ്യാപാരികള്‍ നടത്തിയ ഈ പ്രതിഷേധപ്രകടനത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസ്.
വ്യക്തമായ കാരണമില്ലാതെയാണ് തങ്ങളുടെ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും രാത്രിയില്‍ അറസ്റ്റ് ചെയ്തതെന്നും ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനായില്ലെന്നും ഇത്തരത്തിലുള്ള നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ജനറല്‍ സെക്രട്ടറി ഇകെ ചെറി പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് നടത്തിയതെന്നും അറസ്റ്റ് വിവരം വീട്ടുകാരെയോ, ബന്ധുക്കളെയോ അറിയിച്ചില്ലെന്നും നേതാക്കന്‍മാരുടെ ഫേണുകളടക്കം പിടിച്ചുവാങ്ങിയെന്നും ജനറല്‍ സെക്രട്ടറി ആരോപിച്ചു.

sameeksha-malabarinews

ഇന്ന് രാവിലെ ഡിവൈഎസ്പി അടക്കമുള്ള ഉന്നത പോലീസ് ഉദേ്യാഗസ്ഥരും, വ്യാപാരി വ്യവസായി ജില്ലാ നേതാക്കളടക്കം നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അറസ്റ്റിലായവര്‍ സ്റ്റേഷന്‍ ജാമ്യത്തിലിറങ്ങാന്‍ തയ്യാറായത്.

എന്നാല്‍ ഇന്നലെ രാത്രി തന്നെ സ്റ്റേഷന്‍ ജാമ്യം നല്‍കാന്‍ തങ്ങള്‍ തയ്യാറായിരുന്നുവെന്ന് തിരൂര്‍ ഡിവൈഎസ്പി സെയ്തലവി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!