അമേരിക്കന്‍സൈനികര്‍ക്കിനി തലപ്പാവും താടിയും വെക്കാം

sikhവാഷിങ്ടണ്‍: അമേരിക്കന്‍ സൈനികരുടെ യൂണിഫോമിലെ നിയമങ്ങളില്‍ അമേരിക്ക മാറ്റം വരുത്തുന്നു. ഇതുപ്രകാരം മതാചാരപ്രകാരമുള്ള വേഷങ്ങള്‍ ധരിക്കാന്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

മതാചാരപ്രകാരമുളള തലപ്പാവ്, തൊപ്പി, താടി തുടങ്ങിയ വേഷവിധാനങ്ങള്‍ക്ക് സൈനികര്‍ക്കിടയിലുള്ള വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിക്ക് നേതാക്കള്‍ ഡിഫന്‍സ് സെക്രട്ടറി ചക്ക് ഹാഗലിന് കത്ത് നല്‍കിയിരുന്നു. മതവിശ്വാസികള്‍ക്കൊപ്പം സൈനിക ദൗത്യങ്ങള്‍ക്ക് പ്രശ്‌നം വരുത്താത്ത തരത്തിലായിരിക്കും മതാചാരപ്രകാരമുള്ള വേഷവിധാനങ്ങള്‍. തലപ്പാവും താടിയും സൈനികര്‍ക്ക് ഹെല്‍മറ്റും, മാസ്‌കും ധരിക്കുന്നതിന് തടസ്സം സൃഷ്ടിക്കില്ലെന്നാണ് കത്തില്‍ പറയുന്നത്. സൈനിക സംഘത്തെ ബാധിക്കാത്ത തരത്തിലുള്ള മതവിശ്വാസങ്ങളെ അംഗീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം മതവിശ്വാസങ്ങളെ അംഗീകരിക്കാന്‍ തയ്യാറാണെങ്കിലും ഒരു സൈനികന് തലപ്പാവ് ധരിക്കണമെങ്കില്‍ സൈനിക തലവന്റെ അനുവാദം വേണമായിരുന്നു.

വര്‍ഷങ്ങളായി അമേരിക്കന്‍ സൈന്യത്തിന്റെ ചിട്ടകളും തലപ്പാവിന് മുകളില്‍ ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒക്കെയാണ് പുതിയ യൂണിഫോം നിര്‍ദ്ദേശിക്കുന്നതിന് സൈനിക ഉദേ്യാഗസ്ഥര്‍ ചൂണ്ടി കാട്ടിയിരിക്കുന്ന വസ്തുതകള്‍.

 

Related Articles