പരപ്പനങ്ങാടിയില്‍ വീണ്ടും അക്രമം: ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീണ്ടും അക്രമം. വാഹനങ്ങള്‍ കത്തിക്കല്‍ തുടരുന്നു. കെടിനഗര്‍ സ്വദേശിയും ബിജെപി പരപ്പനങ്ങാടി മുനിസിപ്പല്‍ സക്രട്ടറിയുമായ കൂരൂളിയില്‍ ഷൈജുവിന്റെ ആക്ടിവ സ്‌കൂട്ടറാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
കുറച്ച് ദിവസങ്ങളായി പരപ്പനങ്ങാടി തീരദേശമേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് ഒട്ടുമ്മലില്‍ ഒരു മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ ബുള്ളറ്റും, ആവിയില്‍ ബീച്ചില്‍ സിപിഎം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷയും കത്തിച്ചിരുന്നു. അക്രമികള്‍ അന്നും വാഹനം കത്തിച്ചത് പുലര്‍ച്ചെ രണ്ടുമണി സമയത്തായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വാഹനം കത്തിച്ച സംഭവങ്ങളില്‍ ഇത് വരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം അക്രമസംഭവങ്ങള്‍ തുടക്കത്തില്‍ തന്നെ ഗൗരവമായി കണ്ട് കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവിശ്യം നിരവധി കോണില്‍ നിന്ന് ഉയരുമ്പോഴും പോലീസ് അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു

Share news
error: Content is protected !!
Scroll to Top