തിരൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

തിരൂര്‍: ചമ്രവട്ടം ജങ്ഷനില്‍ മീന്‍മാര്‍ക്കറ്റിന് സമീപം ടാങ്കര്‍ലോറിക്കടയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പൊന്നാനി കരിമ്പന സ്വദേശി എം.ഡി.സി ബാങ്ക് റിട്ട.മാനേജരുമായ കണ്ടത്തുവീട്ടില്‍ മുഹമ്മദ്(67)ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. കുറ്റിപ്പുറം റോഡില്‍ നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുടെ തൊട്ടുപിറകിലായിരുന്നു മുഹമ്മദ്. ലോറി ബ്രേക്ക് ചെയ്തതോടെ സ്‌കൂട്ടറില്‍ നിന്ന് ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയും സംഭസ്ഥലത്തുവെച്ചുതന്നെ മരിക്കുകയുമായിരുന്നു.

പൊന്നാനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് പൊന്നാനി വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ: സക്കീന. മക്കള്‍: ജയേഷ്(ബാംഗ്ലൂര്‍),ഷബീര്‍(മസ്‌കത്ത്), അഷിജ, സഫൂറ. മരുമക്കള്‍: സജ്‌ന, സുഹാന, സൈദ്,അശ്‌റഫ്. സഹോദരങ്ങള്‍: കെ വി അബൂബക്കര്‍(റിട്ട. അധ്യാപകന്‍ തൃക്കാവ് ജിഎച്ച്എസ്എസ്),ഉമ്മര്‍(ചങ്ങമ്പളി ആയുര്‍വേദശാല), പരേതയായ ആമിനു, മറിയു.

Related Articles