പരപ്പനങ്ങാടിയിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി :

പരപ്പനങ്ങാടി :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടി നഗരസഭയില്‍ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി . ആകെയുള്ള 45 സീറ്റുകളില്‍ 30 സീറ്റുകളിലും മുസ്ലിം ലീഗ് മത്സരിക്കും. 13 സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ഒരു സീറ്റില്‍ സിഎംപി യും മറ്റൊരു സീറ്റ് സ്വതന്ത്രനുമാണ് മത്സരിക്കുകയെന്ന് യുഡിഎഫ് ചെയര്‍മാന്‍ കെപി ഷാജഹാന്‍,അബ്ദുറഹ്മാന്‍ കുട്ടി എന്നിവര്‍  പറഞ്ഞു.

എല്‍ഡിഎഫ് ജനകീയ മുന്നണി സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച പൂര്‍ത്തിയാകുമെന്ന് സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം ദേവന്‍ ആലുങ്ങല്‍ പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥി പട്ടികയും നാളത്തെതോടു കൂടി പ്രസിദ്ധീകരിക്കുമെന്ന് ബിജെപി നേതാവ് പിവി തുളസീദാസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top