പരപ്പനങ്ങാടി :പരപ്പനങ്ങാടിയില്‍ മോഷണം വ്യാപകമാകുന്നു. തൂടര്‍ച്ചായയി രണ്ടാം ദിവസവും വ്യാപരസ്ഥാപനങ്ങളില്‍ കളവു നടന്നു. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ബിഇഎം ഹൈസ്‌കൂളിന് സമീപത്തെ യുണിക് സൂപ്പര്‍മാര്‍ക്കറ്റിന്റെ പൂട്ടു പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ പണവും ഇവിടെ സൂക്ഷിക്കാനേല്‍പ്പിച്ച് അടുത്ത കടയുടെ താക്കോലും കൊണ്ടുപോയി.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി ജങ്ഷനിനടുത്തുള്ള നൗഫല്‍ പ്ലാസയിലെ തില്ലാന ഫാന്‍സി സ്റ്റോര്‍, ഡിസൈനര്‍, സിംല സ്റ്റോര്‍, ചുരിദാര്‍ മെറ്റീരിയലുകളുടെ കട എന്നിവടങ്ങളിലും മോഷ്ടാക്കള്‍ കയറിയിരുന്നു.
പോലീസ് തൂടര്‍ച്ചയായി പട്രോളിങ്ങ് നടത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്ങിലും
പരപ്പനങ്ങാടി ടൗണിനകത്തുതന്നെ തൂടര്‍ച്ചയായുണ്ടാകുന്ന മോഷണം വ്യാപാരികളെയും ജനങ്ങളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പ്രധാന റോഡുകളില്‍ തെരൂവുവിളക്കുകള്‍ കത്താത്തതും മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാവുകയാണ്.



