കുഞ്ഞുണ്ണി മാസ്റ്റര്‍ ഏര്‍പ്പെടുത്തിയ അക്ഷരശുദ്ധി മത്സര വിജയി ഐഷ ഇമല്‍ഡ

choty 3തിരൂര്‍: തുഞ്ചന്‍ വിദ്യാരംഭം കലോത്സവത്തില്‍ കവി കുഞ്ഞുണ്ണിമാസ്റ്റര്‍ ഏര്‍പ്പെടുത്തിയ അക്ഷരശുദ്ധി മത്സരത്തില്‍ താനൂരിലെ സിപി ഐഷ ഇമല്‍ഡ(ഫാത്തിമ മാതാ ഹൈസ്‌കൂള്‍ തിരൂര്‍) ഒന്നാം സ്ഥാനം നേടി. വിവിധ സ്‌കൂളുകളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന 65 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. കുഞ്ഞുണ്ണിമാസ്റ്റര്‍ ഏര്‍പ്പെടുത്തിയ ആയിരം രൂപയും സാക്ഷ്യപത്രവും ഇന്ന് നടക്കുന്ന വിദ്യാരംഭം ഉദ്ഘാടന സമ്മേളനത്തില്‍ എംടി വാസുദേവന്‍ നായര്‍ സമ്മാനിക്കും.

ഡി ഇ ഓഫീസ് ക്ലാര്‍ക്ക് സി പി ഇബ്രാഹിമിന്റെയും കെ എം ഷംസീനയുടെയും മകളാണ് ഐഷ.

കവി ആലങ്കോട് ലീലാ കൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, കെ എക്‌സ് ആന്റോ എന്നിവരായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്.

 

 

Share news
error: Content is protected !!
Scroll to Top