Section

malabari-logo-mobile

ഹെല്‍മെറ്റ് പരിശോധന; ബൈക്ക് നിര്‍ത്തിയില്ലെങ്കില്‍ വന്‍പിഴ

HIGHLIGHTS : തിരു: ഹെല്‍മെറ്റ് പരിശോധനയ്ക്കായ് ഉദ്യാഗസ്ഥര്‍ കൈകാണിച്ചാല്‍ ബൈക്ക് നിര്‍ത്താതെ പോയാല്‍ പണികിട്ടും. നിര്‍ത്താതെ പോകുന്ന ബൈക്കുകാര്‍ വന്‍പിഴതന്നെ അട...

തിരു: ഹെല്‍മെറ്റ് പരിശോധനയ്ക്കായ് ഉദ്യാഗസ്ഥര്‍ കൈകാണിച്ചാല്‍ ബൈക്ക് നിര്‍ത്താതെ പോയാല്‍ പണികിട്ടും. നിര്‍ത്താതെ പോകുന്ന ബൈക്കുകാര്‍ വന്‍പിഴതന്നെ അടയ്‌ക്കേണ്ടി വരു മെന്നു മാത്രമല്ല പിഴ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി കട്ടാക്കുകയും ചെയ്യും. മോട്ടോര്‍വാഹന വകുപ്പിന്റെതാണ് ഈ പുതിയ നടപടി ക്രമം.

ഉദ്യോഗസ്ഥര്‍ കൈകാണിക്കുമ്പോള്‍ ഹെല്‍മെറ്റില്ലാത്ത യാത്രക്കാര്‍ നല്‍കേണ്ടി വരുന്ന പിഴ 1500 രൂപയാണ്.

sameeksha-malabarinews

കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്നവര്‍ക്ക് നോട്ടീസ് ലഭിച്ച് മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ എത്തുമ്പോള്‍ അടയ്‌ക്കേണ്ട തുക 3300 രൂപയാണ്. തൃപ്തികരമായ മറുപടി നല്‍കുന്നവര്‍ക്ക് മാത്രമെ ഇതും സാധ്യമാവുകയുള്ളു. അതെസമയം മറുപടി തൃപ്തികരമല്ലെങ്കില്‍ ശിക്ഷ കൂട്ടുകയും ഒരുമാസം മുതല്‍ മൂന്ന് മാസം വരെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. മാത്രമല്ല ഇക്കാലത്ത് വാഹനം ഉപയോഗിക്കാനും സാധ്യമല്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!