പരപ്പനങ്ങാടി, കൂരിയാട് കെഎസ്ഇബി സ്ബസ്റ്റേഷനുകള്‍ അടച്ചു

പരപ്പനങ്ങാടി :കനത്തമഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചേളാരി, പരപ്പനങ്ങാടി കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനുകള്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
കടലുണ്ടി പുഴയില്‍ നിന്നും വെള്ളം കരകയറിയതിനെ തുടര്‍ന്ന് ഞായറാഴച് പുലര്‍ച്ചയാണ് പരപ്പനങ്ങാടി 110 കെവി സ്ബ്‌സ്‌റ്റേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിയത്.
ഇവിടുത്തെ ഉപകരണങ്ങള്‍ അഴിച്ചുവെച്ചരിക്കുകയാണ് ്. ഇവിടെകുടുങ്ങിയ ജീവനക്കാരെ രക്ഷാപ്രവര്‍ത്തകര്‍ തോണിയില്‍ കരക്കെത്തിക്കുകയായിരുന്നു.

കൂരിയാട് 33 കെവി സബ്‌സറ്റേഷന്‍ ശനിയാഴ്ചയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഇവിടെ ഉപകരണങ്ങള്‍ അടക്കം വെള്ളത്തിലായി.

വെള്ളമിറങ്ങിയാലും പൂര്‍ണ്ണമായി ഇവിടങ്ങളില്‍ നിന്നും വൈദ്യുതി വിതരണം നടത്താന്‍ ദിവസങ്ങളെടുക്കും. പരപ്പനങ്ങാടിയില്‍ തിരൂര്‍ ഫീഡറില്‍ നിന്നും, കൂരിയാട് എടരിക്കോട് ഫീഡറില്‍ നിന്നും താത്ക്കാലികമായി വൈദ്യുതി വിതരണം ക്രമീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ പരമാവധി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles