Section

malabari-logo-mobile

പ്രകൃതിദുരന്തങ്ങളുടെ ഇടവേളകള്‍ കുറയുകയാണ്…..ഇനിയും വൈകിക്കൂടാ….തയ്യാറാകുക

HIGHLIGHTS : എഴുത്ത് ; എന്‍. കെ. സലീം ഇനിയും വൈകിക്കൂടാ… പ്രളയ സാധ്യതാ ഭൂപടങ്ങള്‍ ജനകീയമാക്കണം. കേരളത്തിന്റെ ഭൂപ്രകൃതി പരിഗണിച്ച് കൊണ്ട് പ്രളയ സാധ്യതാ പ്ര...

എഴുത്ത് ; എന്‍. കെ. സലീം

ഇനിയും വൈകിക്കൂടാ… പ്രളയ സാധ്യതാ ഭൂപടങ്ങള്‍ ജനകീയമാക്കണം. കേരളത്തിന്റെ ഭൂപ്രകൃതി പരിഗണിച്ച് കൊണ്ട് പ്രളയ സാധ്യതാ പ്രദേശങ്ങളുടെ ഏറ്റവും കൃത്യമായ ഭൂപടങ്ങള്‍ പ്രാദേശിക തലത്തില്‍ ലഭ്യമാക്കുകയും അതിനെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യണം.അതാത് പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ പ്രളയ സാധ്യതയും ഉരുള്‍പൊട്ടല്‍ സാധ്യതയും മുമ്പേ തിരിച്ചറിഞ്ഞ് പ്രത്യേക ഭൂപടങ്ങള്‍ ഉണ്ടാക്കുകയും ഏറ്റവും ആധികാരികമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ദുരന്ത നിവാരണ വകുപ്പ് ഈ മേഖലയില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നുള്ളത് യാഥാര്‍ത്യമാണ്.എന്നിരുന്നാലും പ്രാദേശികമായി കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങളെ ഇതിനെ കുറിച്ച് ഏറ്റവും ശരിയായ അര്‍ത്ഥത്തില്‍ ജനകീയ ബോധവത്ക്കരണം വേണ്ടതുണ്ട്.ദുരന്തത്തിന് മുന്നേ തന്നെ, മണ്‍സൂണ്‍ ശക്തമാകുന്നതിന് മുന്നേ തന്നെ ഇത്തരത്തിലുള്ള അറിവ് ജനങ്ങളിലെത്തണം. അതിന് പഞ്ചായത്തുകള്‍ക്കാണ് ഈ മേഖലയില്‍ കൂടുതല്‍ ചെയ്യാന്‍ സാധിക്കുക.തങ്ങള്‍ താമസിക്കുന്നത് ഉരുള്‍ ബോംബുകള്‍ക്ക് മീതെയാണെന്ന തിരിച്ചറിവ് ഏറ്റവും പ്രധാനപ്പെട്ടതും മണ്‍സൂണ്‍ ശക്തമാകുന്നതിന് മുമ്പേ ആ പ്രദേശത്ത് നിന്ന് മാറിത്താമസിക്കാനും കഴിയണം.അതിന് ഓരോ പ്രദേശങ്ങളുടെയും ഭൂമിശാസ്ത്രപരമായ അറിവ് ഏറ്റവും പ്രധാനപ്പെട്ടതാണ്.തങ്ങള്‍ താമസിക്കുന്നത് ഇന്ന തരത്തിലുള്ള ഭൂപ്രകൃതിയിലാണെന്നും അത് ഇന്ന കാലാവസ്ഥയില്‍ ഇന്ന ഇന്ന രീതിയിലൊക്കെ പ്രതികരിക്കാന്‍ സാധ്യത ഉണ്ടെന്നും മനസ്സിലാക്കണം.എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഇത്തരത്തിലുള്ള യാതൊരു ചിന്തകളും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. കൂടുതല്‍ കൂടുതല്‍ പുഴയുടെ അരികിലേക്കും കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്കും നമ്മള്‍ വീട് മാറ്റുമ്പോള്‍ ദുരന്തങ്ങളുടെ വ്യാപ്തി വര്‍ധിക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ഓരോ പ്രദേശത്തിന്റെയും ഭൂപ്രത്യേകതകളെ അതിന്റെ അടിസ്ഥാന തലത്തില്‍ മനസ്സിലാക്കി ദുരന്ത സാധ്യത ഭൂപടങ്ങള്‍ ഉണ്ടാക്കുകയും ഓരോ വീടുകളിലും ഓരോ വ്യക്തിയിലും ഈ ഭൂപടങ്ങള്‍ എത്തുകയും വേണം. ഗ്രാമ പഞ്ചായത്ത് തലത്തില്‍ ദുരന്തവുമായി ബന്ധപ്പെട്ട് സെമിനാറുകളും യോഗങ്ങളും സര്‍വ്വേകളും നടക്കണം.

sameeksha-malabarinews

ഓര്‍ക്കുക: ദുരന്തങ്ങളുടെ, പ്രകൃതി ദുരന്തങ്ങളുടെ ഇടവേളകള്‍ കുറയുകയാണ്. ഇത് ആകസ്മികമായി കടന്ന് വരുന്നതല്ല. നാളുകളായി ഏറ്റവും അശാസ്ത്രീയമായ രീതിയില്‍ നമ്മള്‍ തന്നെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രകൃതിയുടെ പ്രതികരണമാണിത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!