പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് സ്പോര്‍സ് മീറ്റ്‌ ആരംഭിച്ചു

പരപ്പനങ്ങാടി കോ-ഓപ് കോളജ് സ്പോര്‍ട്ട്സ്മീറ്റ്‌ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി:പരപ്പനങ്ങാടി  കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥികളുടെ സ്പോർട്സ്‌ മീറ്റ് ‘ഹർഡ്ൽസ്2016’ മുനിസിപ്പൽ നഹാസാഹിബ് സ്റ്റേഡിയത്തിൽ ആരംഭിച്ചു .കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റും സ്പോർട്സ് ലേഖകനായ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു .

പ്രിൻസിപ്പൾ പ്രൊഫ:കെ മുഹമ്മദ് അധ്യക്ഷനായി .സംസ്ഥാന വോളിബോൾ താരം ഷമീമുദ്ധീൻ ,നഗരസഭാ കൗൺസിലർമാരായ റസിയാ സലാം ,ബുഷറാ ഹാറൂൺ ,കടവത്ത് സൈതലവി ,വൈസ് പ്രിൻസിപ്പൾ ടി സുരേന്ദ്രൻ ,സെക്രട്ടറി സി അബ്ദുറഹ്മാൻകുട്ടി ,ഇഖ്ബാൽ കല്ലുങ്ങൽ ,കെ ജ്യോതിഷ് ,കെ മുഹമ്മദ് സാഹിർ ,കെ നൗഫൽ,യൂനിയൻ ചെയർമാൻ അൽ അമീൻ ,ജനറൽ ക്യാപ്റ്റൻ ഉമർ അലിതുടങ്ങിയവര്‍ സംസാരിച്ചു.
. ഇന്ന് സമാപിക്കുന്ന കായിക മേളയില്‍ വിവിധയിനങ്ങളിലായി അഞ്ഞൂറിലേറെ കായിക പ്രതിഭകളാണ് മാറ്റുരക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top