പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്ററി സ്‌കൂള്‍ അജീഷ് സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ചാമ്പ്യന്‍മാര്‍

പരപ്പനങ്ങാടി മലബാര്‍ കോ -ഓപ്പറേറ്റീവ് കോളേജിന്റെ ആഭിമുഖ്യത്തില്‍ നടന്ന എട്ടാമത് അജീഷ് മാസ്റ്റര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്റി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. വ്യാഴാഴ്ച പരപ്പനങ്ങാടി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.
തിരൂരങ്ങാടി താലൂക്കിന് കീഴിലുള്ള ഒന്‍പത് ഹയര്‍സെക്കന്ററി സ്‌കൂളുകളും കോളേജുകളും പങ്കെടുത്തു.

ഫൈനല്‍ മത്സരത്തില്‍ പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്റി സ്‌കൂള്‍ വള്ളിക്കുന്ന് ചന്തന്‍ ബ്രദേഴസ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ പരാജയപ്പെടുത്തി.

അണ്ടര്‍ നയന്റീന്‍ കേരളക്രിക്കറ്റ് ടീമിനെ നയിച്ച വി.സി. റിയാസ് വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പള്‍ സതീഷ് തോട്ടത്തില്‍, മുഹമ്മദ് റാഫി, അബ്ബാസ് അരവിന്ദന്‍.ടി.കെ, എന്നിവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top