ചിത്രരചന മത്സരം നടത്തി

drawingപരപ്പനങ്ങാടി :ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചിറമംഗലം നവജീവന്‍ വായനശാല സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു . പരപ്പനങ്ങാടി നഗരസഭയിലെ ഇരുപത്താറോളം വിദ്യാലയങ്ങളില്‍ നിന്നായി എല്‍.കെ. ജി തലം മുതല്‍ ഹൈസ്കൂള്‍ വിഭാഗം വരെയുള്ള മുന്നൂറോളം വിദ്യാര്‍ഥികളാണ് മത്സരത്തിനെത്തിയത് .ചിറമംഗലം എ എം യു പി സ്കൂളില്‍ നടന്ന പരിപാടിക്ക് വായനശാല ഭാരവാഹികളായ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ ,പ്രഭാകരന്‍ ,സനില്‍ നടുവത്ത് ,ഉണ്ണിക്കൃഷ്ണൻ ,രാജീവൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Share news
error: Content is protected !!
Scroll to Top