Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ 12 മീറ്റര്‍ വീതിയില്‍ റോഡ്;കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റും;സര്‍വ്വകക്ഷിയോഗം

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി-നാടുകാണി പാതയുടെ നവീകരണ പ്രവര്‍ത്തി ത്വരിതപ്പെടുത്താനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ജനപ്രതിനിധികളുടെയും രാഷ്ട്ര...

പരപ്പനങ്ങാടി: പരപ്പനങ്ങാടി-നാടുകാണി പാതയുടെ നവീകരണ പ്രവര്‍ത്തി ത്വരിതപ്പെടുത്താനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വ്യാപാരികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. പലയിടങ്ങിളിലും റോഡിന് പന്ത്രണ്ട് മീറ്റര്‍ വീതിയില്ല എന്ന പരാതി നിലനില്‍ക്കെയാണ് റോഡ് നവീകരണ പ്രവര്‍ത്തി നടന്നു വന്നത്. ഇതെതുടര്‍ന്ന് വിളിച്ചുചോര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ കയ്യേറ്റം കണ്ടെത്താനും പരിഹാരനടപടികള്‍ സ്വീകരിക്കാനുമായി പരപ്പനങ്ങാടി നഗരസഭാധ്യക്ഷ ജമീല ടീച്ചര്‍ ചെയര്‍പേഴ്‌സണായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. നൂറ്റി അഞ്ച് കി.മി ദൂരമുള്ളതാണ് ഈ പാത. അഞ്ച് കോടി രൂപയ്ക്കാണ് ഊരാളുങ്കല്‍ ലേബര്‍് സൊസൈറ്റി പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുന്നത്.

നഗരസഭാഹാളില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷനായി. വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, പൊതുമരാമത്ത്, നഗരസഭ, കരാര്‍ കമ്പനി തുടങ്ങിയ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നഗരസഭ ഉപാധ്യക്ഷന്‍ എച്ച്.ഹനീഫ, പി കെ മുഹമ്മദ് ജമാല്‍, ദേവന്‍ ആലുങ്ങല്‍, സീനത്ത് ആലിബാപ്പു,ഉമ്മര്‍ ഒട്ടുമ്മല്‍, അഡ്വ.കെ.കെ സെയ്തലവി,ടി.കാര്‍ത്തികേയന്‍,എം.സിദ്ധാര്‍ഥന്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

നേരത്തെ നഗരസഭയില്‍ കയ്യേറ്റ ഭൂമി തിരിച്ച്പിടിക്കണമെന്നും സര്‍വ്വേനടപടികള്‍ പുനഃപരിശോധിച്ച് പഴയ റീ സര്‍വ്വേ വെച്ച് വീണ്ടും സര്‍വ്വേ നടത്തി ഒഴുപ്പിക്കല്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷാംഗം ദേവന്‍ ആലുങ്ങല്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേനെ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാകളക്ടറോട് ആവശ്യപ്പെട്ടിരുന്നു.

നാടുകാണി-പരപ്പനങ്ങാടി സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി കയ്യേറ്റങ്ങള്‍ ഒഴുപ്പിക്കാതെയാണ് പ്രവര്‍ത്തി നടക്കുന്നത് എന്ന വാര്‍ത്ത ആദ്യം പുറത്ത് വിട്ടത് മലബാറി ന്യൂസായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!