ബഹ്‌റൈനില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ പ്രവാസി ബാലന്‍ കാറിടിച്ചുമരിച്ചു

മനാമ: ബഹ്‌റൈനില്‍ കൂട്ടുകാരോടൊത്ത് കളിക്കുകയായിരുന്ന കുട്ടി കാറിടിച്ച് മരിച്ചു. റിഫയില്‍, കെട്ടിടത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് നാലുവയസുള്ള ആര്യ അര്‍ബിന്ദ് കുമാറിനെ കാറിടിച്ചത്.

ബഹ്‌റൈനില്‍ അല്‍ ഫനാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരനായ ഗുജറാത്ത് സ്വദേശി അര്‍ബിന്ദ് ഖുഷ്വാഹയുടെയും ശില്‍പ്പിയുടേയും മകനാണ് ആര്യന്‍. ഇന്ത്യന്‍ സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിയാണ്.

മൃതദേഹം ഇപ്പോള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലാണ് ഉള്ളത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.

Share news
error: Content is protected !!
Scroll to Top