Section

malabari-logo-mobile

പ്രളയക്യാമ്പില്‍ മൊബൈല്‍ ചാര്‍ജ്ജറുകള്‍ നല്‍കി മൊബൈല്‍ ഫോണ്‍ റീട്ടീലേഴ്‌സ് അസോസിയേഷന്‍

HIGHLIGHTS : ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ മൊബൈല്‍ ഫോണ്‍ റീട്ടേലേഴസ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയോട് ക്യാമ്പംഗങ്ങള്‍ ക്യാമ്പില്‍ മൊബൈല്‍ ഫോണ്‍ ച...

ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ മൊബൈല്‍ ഫോണ്‍ റീട്ടേലേഴസ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയോട് ക്യാമ്പംഗങ്ങള്‍ ക്യാമ്പില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ചാര്‍ജര്‍ നല്‍കാമോ എന്ന ചോദ്യത്തിന് സംഘടന ഉത്തരം നല്‍കിയത് എല്ലാ കുടുംബങ്ങള്‍ക്കും മൊബൈല്‍ ചാര്‍ജ്ജര്‍ നല്‍കികൊണ്ട് . ഈ ആവിശ്യം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ എല്ലാവര്‍ക്കും വേണ്ട ചാര്‍ജറുകള്‍ മൊബൈല്‍ കച്ചവടക്കാരുടെ സംയുക്ത സംരംഭമായ എംഓപി സ്‌പോണ്‍സര്‍ ചെയ്തു.

പരപ്പനങ്ങാടി നെടുവ ഗവ. ഹൈസ്‌ക്കൂള്‍ ക്യാമ്പിലെ അംഗങ്ങള്‍ക്കാണ് മൊബൈല്‍ ചാര്‍ജ്ജറുകള്‍ നല്‍കിയത്.

sameeksha-malabarinews

വെള്ളം കയറിയും മഴ കൊണ്ടും ഭൂരിഭാഗം ചാര്‍ജ്ജറുകളും ഉപയോഗശൂന്യമായ അവസ്ഥയില്‍ വലിയ ഗുണമാണ് ക്യാമ്പംഗങ്ങള്‍ക്ക് ഉണ്ടായത്.

ചടങ്ങില്‍ കൗണ്‍സിലര്‍മാരായ നൗഫല്‍ ഇല്ലിയന്‍, അംബികാ മോഹന്‍, ഹനീഫ കൊടപ്പാളി, എന്നിവരും ക്യാമ്പ് കോഡിനേറ്റര്‍ ബി. ഹരികുമാര്‍(വിമുക്തി)
എംഓപി അംഗങ്ങളായ മുഹമ്മദ്കുട്ടി റബിയ,ഗഫൂര്‍ പൊന്നാനി,ഹംസ വളാഞ്ചേരി, യൂനുസ് താനൂര്‍ ,ഉമര്‍ ഫാറൂഖ്, ജംഷി പരപ്പനങ്ങാടി , ശബീര്‍ സെലക്ട് , റിന്‍ഷാദ് മൊബൈല്‍ ഗാലറി തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!