Section

malabari-logo-mobile

രാവുണ്യേട്ടൻ നിലച്ചത് ഗ്രാമീണതയുടെ കാവൽ ശബ്ദം

HIGHLIGHTS : പരപ്പനങ്ങാടി: ദേശ പുരോഗതി യുടെ പുറംപൂച്ചുകൾക്ക് ചെവികൊടുക്കാതെ ഗ്രാമീണതയുടെ തനി നാടൻ പ്രതിനിധിയായി ഊരു ചുറ്റുന്ന നാടിന്റെ  രാവുണ്ണിയേട്ടൻ യാത്ര യായ...

പരപ്പനങ്ങാടി: ദേശ പുരോഗതി യുടെ പുറംപൂച്ചുകൾക്ക് ചെവികൊടുക്കാതെ ഗ്രാമീണതയുടെ തനി നാടൻ പ്രതിനിധിയായി ഊരു ചുറ്റുന്ന നാടിന്റെ  രാവുണ്ണിയേട്ടൻ യാത്ര യായി.
കയ്യിൽ ഒരു പൊതി ” കുടലിരിക്ക ഔഷധ വള്ളിക്കൂട്ടും വയറു നിറയെ നാടൻ കള്ളുമായി സ്നേഹ പങ്കുവെപ്പുകളുടെ ബിഗ് സല്യൂട്ടുമായി പരപ്പനങ്ങാടി ദേശം മുഴുവൻ നടന്നു തീർക്കുന്നത് ദിനചര്യയാക്കിയ രാവുണിയേട്ടൻ തലമുറകളുടെ കൂട്ടുക്കാരനാണ്.

പോസ്റ്റൽ ഡിപാർട്ടുമെന്റിൽ നിന്ന് വിരമിച്ച ഇദ്ധേഹത്തിന്റെ ജീവിതം മണ്ണും ചെളിയും നിറഞ ജൈവ സംശുദ്ധിയോടപ്പമായിരുന്നു. അർധ നഗ്നനായ ഫഖീറായി  രാവുണർന്നത് മുതൽ രാവന്തിയോളം ഗ്രാമീണത യുടെ മണവും നിണവും പകർന്ന് നാടു നിറഞ്ഞു നിൽക്കുന്ന രാവുണ്യയേട്ടൻ തന്റെ കയ്യിൽ സദാ സൂക്ഷിക്കുന്ന നീളമേറിയ വടി കൊണ്ട് പത്രവിതരണത്തിലേർപെടുന്ന  ബാലന്മാരെയടക്കം ഒട്ടനവധി പേരെ തെരുവു നായ ക്കൂട്ടങ്ങളുടെ ആക്രമത്തിൽ നിന്ന് പ്രതിരോധിച്ചിട്ടുണ്ട് , രാവുണ്ണിയേട്ടന്റെ വരവറിയിച്ചുയരുന്ന ഘനഗംഭീര ശബ്ദവും  തെരുവോരങ്ങളിലെ വഴിയാത്ര കാർക്ക് വലിപ്പ ചെറുപ്പമില്ലാതെ ലഭിക്കുന്ന സല്യൂട്ടും  നേര് തെരയുന്ന നാടിനൊരിക്കലും വിസ്മരിക്കാനാവാത്ത ചരിത്രമാവും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!