സംസ്ഥാനത്ത് ഒരു വിഭാഗം ബസുടമകള്‍ പണിമുടക്കില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം ബസുടമകള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. അതെസമയം ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് മൂന്ന് ദിവസത്തിനകം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തില്‍ പങ്കെടുക്കുന്നില്ല.

ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍, കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം തുടങ്ങി അഞ്ച് ബസുടമാ സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. ഏഴ് സംഘടനകള്‍ അടങ്ങിയ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പണിമുടക്ക് കോഴിക്കോട്, കോട്ടയം ജില്ലയെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ സമരം ഭാഗികമാണ്.

വെള്ളിയാഴ്ച സൂചന പണിമുടക്കും അടുത്തമാസം 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്.