Section

malabari-logo-mobile

അബ്റാർ മഹല്ലിന്റെ നോമ്പുതുറക്ക് രണ്ടു പതിറ്റാണ്ടിന്റെ മധുരം;മധുര കഞ്ഞിയൊരുക്കി  സി ആർ.

HIGHLIGHTS : പരപ്പനങ്ങാടി:   പരപ്പനങ്ങാടി വഴി കടന്നു പോകുന്ന യാത്രികർക്കും ടൗണിലെ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപെടുന്നവർക്കും നോമ്പുതുറ മധുരതരം.   ടൗണിലെ അബ്റാർ ...

പരപ്പനങ്ങാടി:   പരപ്പനങ്ങാടി വഴി കടന്നു പോകുന്ന യാത്രികർക്കും ടൗണിലെ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപെടുന്നവർക്കും നോമ്പുതുറ മധുരതരം.   ടൗണിലെ അബ്റാർ മഹല്ല് മസ്ജിദ് കമ്മറ്റിയാണ് പയനിങ്ങൽ  ജംഗ്ഷനിലെ  പള്ളി കാമ്പസിൽ  മധുര കഞ്ഞി വിളമ്പി നോമ്പു തുറപ്പിക്കുന്നത്.

അബ്റാർ മഹല്ല് കമ്മറ്റി നടത്തി വരുന്ന പൊതു ജന നോമ്പുതറക് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.  പ്രാഥമിക നോമ്പുതുറയിലെ വിവിധ പഴ സാനിധ്യങ്ങളോടപ്പം   വയറു നിറക്കുന്ന മധുര ഗോതമ്പ് നുറുക്കു കഞ്ഞി  നോമ്പുകാർക്ക് പ്രിയ മുറ്റതാണ്.   അബ്റാർ മഹല്ലിന്റെ മുൻ പ്രസിഡന്റ് കെ  പി അബ്ദുറഹീം സാഹിബ് തുടക്കമിട്ട മധുര കഞ്ഞിയുടെ   രുചിക്കൂട്ടിന് സാമൂഹ്യ പ്രവർത്തകനായ സി ആർ പരപ്പനങ്ങാടിയാണ് നേതൃത്വം നൽകുന്നത്.

sameeksha-malabarinews

വർഷങ്ങളായി നാടിന് നോമ്പു തുറക്കാൻ മധുര പായസം  വെച്ചുവിളമ്പുന്നതും സൗജന്യ സേവനത്തിന്റെ മധുരാനുഭവം പങ്കുവെക്കുന്നതും   സി. ആർ   തന്നെ .  പ്രകൃതി ദത്തമല്ലാത്തതോ  കൃത്യമ നിറങ്ങൾ പകർന്നതോ ആയ യാതൊന്നും  സി ആറി  ന്റെ പാചക ചെമ്പിൽ കലരില്ല.   പായസിത്തിലേക്കാവശ്യമായ പാലു പോലും നാടൻ പശുവിന്റെ തെല്ലാതെ  ഈ സേവന പാചക ശ്രീ ക്ക് സ്വീകാര്യവുമല്ല.  പഞ്ചസാര വെളുത്ത വിഷമാണെന്ന് വിശ്വസിക്കുന്ന  ഇദ്ധേഹം  പായസത്തിന് മധുരം പകരുന്നത് ചക്കരയിലൂടെയാണ്.   നോമ്പുകാരന്റെ വയറ് കേടുവരുത്താൻ തയാറില്ലന്നാണ് സി. ആറി ന്റെ പക്ഷം .

അബ്റാർ മഹല്ലിന്റെ നോമ്പുതുറ പായസത്തിന്റെ രുചിയുണ്ണാൻ ചില അമുസ്ലിം സഹോദരങ്ങളും നോമ്പുതുറയുടെ സ്നേഹ പന്തലിലെത്താറുണ്ട്.     അത് കൊണ്ട് തന്നെ സി. ആറിന്റെ  മധുര കൈപുണ്യത്തിന് മാനവികതയുടെ      രുചിശ്രീ  കൂടിയുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!