Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണു; നാട്ടുകാരന്റെ സമയോചിത ഇടപെടല്‍;ഒഴിവായത് വന്‍ അപകടം

HIGHLIGHTS : പരപ്പനങ്ങാടി: ചെട്ടിപ്പടിക്കും കൊടപ്പാളിക്കും ഇടയില്‍ റെയിവെ ട്രാക്കില്‍ മരം മുറിഞ്ഞുവീണു. ട്രാക്കില്‍ മരം വീണു കിടക്കുന്നത് കണ്ട സമീപ വാസിയായ ആനപ്...

പരപ്പനങ്ങാടി: ചെട്ടിപ്പടിക്കും കൊടപ്പാളിക്കും ഇടയില്‍ റെയിവെ ട്രാക്കില്‍ മരം മുറിഞ്ഞുവീണു. ട്രാക്കില്‍ മരം വീണു കിടക്കുന്നത് കണ്ട സമീപ വാസിയായ ആനപ്പുറം കരീം ഉടന്‍തന്നെ ചെട്ടിപ്പടി ഗെയിറ്റ്മാനെ വിവരമറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ഇതുവഴി വരികയായിരുന്ന ചെന്നൈ മംഗലാപുരം എക്‌സ്പ്രസ് ഉടന്‍ തന്നെ നിര്‍ത്താന്‍ സാധിച്ചു. ഇതോടെ വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.

കനത്ത മഴയില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നുവെങ്കില്‍ വന്‍ അപകടമാണ് സംഭവിക്കുകയെന്ന് യാത്രക്കാരും അധികൃതരും വ്യക്തമാക്കി.

sameeksha-malabarinews

ഇന്നു രാവിലെ 8.15 ഒടെയാണ് സംഭവം. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഇതോടെ ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് രണ്ടുദിവസമായി കനത്തമഴയും കാറ്റുമാണ്. ഇതെ തുടര്‍ന്നാണ് റെയില്‍ വേട്രാക്കിന് സമീപത്തെ മരം ട്രാക്കിലേക്ക് മുറിഞ്ഞ് വീണത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരം മുറിച്ച് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!