കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന്റെ മൃതദഹം വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

ആയിരക്കണക്കിന് ആളുകളാണ് ഹര്‍ത്താലായിട്ടുകൂടി മൃതദേഹം കാണാനായി വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്‌ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ വൈകീട്ട് മൂന്ന് മണിക്ക് സംസ്‌ക്കാരം നടക്കും.

സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലിയുറപ്പിച്ചിട്ടുള്ളത്.

Share news
error: Content is protected !!
Scroll to Top