
പരപ്പനങ്ങാടി: പെര്‍മിഷന്‍ ഇല്ലാതെ ഉത്സവം നടത്തിയ കമ്മറ്റിക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉത്സവങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ പെര്‍മിഷന്‍ വാങ്ങണം എന്ന ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം പാലിക്കാതെ ഇന്നലെ
ഉല്‍സവം നടത്തിയ കൊടക്കാട് കൂട്ടുമൂച്ചിയിലെ കുടുംബ ക്ഷേത്ര ഉല്‍സവ കമ്മറ്റിക്കാര്‍ക്കെതിരെയാണ് പരപ്പങ്ങാടി പോലീസ് കേസെടുത്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവില്‍ ഉല്‍സവങ്ങള്‍ക്ക് 200 പേര്‍ക്ക് മാത്രമാണ് അനുവാദമുള്ളത്. എന്നാല്‍ പോലീസ് പരിശോധന നടത്തിയ സമയം 500ന് മുകളില്‍ ആളുകള്‍ ഉത്സവ സ്ഥലത്ത് ഉണ്ടായിരുന്നു. കോവിഡ് രോഗവുമായി ബന്ധപ്പെട്ടുള്ള ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു കൊണ്ട് പെര്‍മിഷന്‍ എടുക്കാതെ ഉത്സവം നടത്തിയതിനും രോഗം പകരാന്‍ ഇടയാകും വിധം ആളുകളെ കൂട്ടം കൂടാന്‍ സാഹചര്യം ഒരുക്കിയതിനും 500 ഓളം ആളുകളുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്.


ഇതെസമയം ഉല്‍സവ പറമ്പില്‍ പണംവച്ച് ചീട്ടുകളി നടത്തിയ സംഘത്തെയും പോലീസ് പിടികൂടി. അനധികൃതമായി പണം വച്ച് ചീട്ടുകളിനടത്തിയ മുബാറക്ക്, ഷഫീഖ്, അസീസ് എന്നിവരെയാണ് അറസറ്റ് ചെയ്തത്. ഇവരില്‍ നിന്നും 18050 രൂപയും പിടിച്ചെടുത്തു.
എസ് ഐ രാജേന്ദ്രന്‍ നായര്‍, പോലീസുകാരായ ധീരജ്, സനില്‍, ആല്‍ബിന്‍ , വിവേക്, ഷമ്മാസ് , ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
5
5