മോഷണ കേസ് പ്രതിയെ പരപ്പനങ്ങാടി പോലീസ് തിരയുന്നു

പോലീസ് പുറത്തുവിട്ട പ്രതിയുടെ ഫോട്ടോ

പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് തിരയുന്നു.
കഴിഞ്ഞദിവസം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടില്‍ ഉറങ്ങിക്കിടന്ന 6 മാസം പ്രായമുള്ള കുട്ടിയുടെ 1 1/4 പവന്‍ തൂക്കമുള്ള മാലയും മൂന്നു മൊബൈല്‍ ഫോണുകളും മോഷണം ചെയ്ത കേസില്‍ സംശയിക്കുന്നയാളാണ് ഇയാള്‍. ഇയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു.

സാധാരണയായി വീട്ടിന്റെ പുറകുവശത്തെ വാതില്‍ / ഗ്രില്‍ പൊളിച്ചാണ് ഇയാള്‍ മോഷണം നടത്താറുള്ളതെന്ന് പോലീസ് പറയുന്നു. മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന വീടിനടുത്ത് തന്നെയായിരിക്കും ഇയാള്‍ താമസിക്കുന്നത്.

ഇയാളെപ്പറ്റി എന്തെങ്കിലും സൂചനകള്‍ കിട്ടിയാല്‍ പരപ്പനങ്ങാടി സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top