തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡനശ്രമത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. കോര്‍പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിയാണ് അറസ്റ്റിലായത്.
ശുചീകരണത്തൊഴിലാളിയായ യുവതിയെ ഓഫീസില്‍ വിളിച്ചുവരുത്തി കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
മ്യൂസിയം പോലീസാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിയെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




