അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലാണ് കസ്റ്റംസ് അര്‍ജുനെ ചോദ്യം ചെയ്യുന്നത്. കേസില്‍ പിടിയിലായ മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.

രാമനാട്ടുകരയില്‍ കാറപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റി നടന്ന അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അര്‍ജുന്‍ ആയങ്കിയിലേക്കും എത്തിയത്.

Share news
error: Content is protected !!
Scroll to Top