നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍; മോഹന്‍ലാല്‍

തിരുവനന്തപുരം: സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ്ക്ക് അഭിനന്ദനവുമായി മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലും. അദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ’. എന്നാണ് ലാല്‍ എഴുതിയത്.

സ്വന്തം വീട്ടുകാരാല്‍ തിരസ്‌ക്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തന്റെ 18 ാമത്തെ വയസില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആനി ശിവ 14 വര്‍ഷങ്ങള്‍ക്ക് ശേഷം സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ജീവിതത്തോട് പൊരുതി മുന്നോട്ട് പോയ ആനി കറിപൗഡറും സോപ്പും വീടുകളില്‍ കൊണ്ടുപോയി കച്ചവടം നടത്തി, പിന്നീട് ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ടും റെക്കോര്‍ഡും തയ്യാറാക്കി കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീട്ടിലെത്തിച്ചുകൊടുത്തും ഉത്സവ വേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലര്‍ക്കൊപ്പം കൂടി, ഇതിനിടയില്‍ മുടങ്ങപ്പോയ തന്റെ പഠനം പുനരാരംഭിച്ച് കോളേജില്‍ ചേര്‍ന്ന് ക്ലാസിനും പോയി സോഷ്യോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് 2014 ലാണ് ആനി തന്റെ സുഹൃത്തിന്റെ പ്രേരണയില്‍ എസ്‌ഐ ടെസ്റ്റ് എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേരുന്നത്. വനിതാ പോലീസ് തസ്തികയിലേക്കുള്ള പരീക്ഷ എഴുതി 2016 ല്‍ വനിത പോലീസായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് 2019 ല്‍ എസ് ഐ പരീക്ഷ വിജയിച്ചത്. 2021 ജൂണ്‍ 25 നാണ് ആനി ശിവയ്ക്ക് എസ് ഐ ആയി വര്‍ക്കലയില്‍ ആദ്യ നിയമനം ലഭിച്ചത്.

 

Share news
error: Content is protected !!
Scroll to Top