ബാറുകളില്‍നിന്ന് ബിയറും വൈനും മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി അടച്ചിട്ടിരുന്ന ബാറുകള്‍ ഇന്നുമുതല്‍ തുറക്കും. ബാറുകളില്‍ നിന്ന് ബിയറും വൈനും മാത്രമേ പാര്‍സലായി നല്‍കുകയൊള്ളു. മറ്റ് മദ്യങ്ങള്‍ നല്‍കില്ല.

കഴിഞ്ഞ കുറേ ദിവസങ്ങളായി ബാറുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ ഇവര്‍ക്ക് നല്‍കിയിരുന്ന വെയര്‍ഹൗസ് മാര്‍ജിന്‍ കൂട്ടയതാണ് ഉടമകളുടെ പ്രതിഷേധത്തിന് കാരണമായത്. എന്നാല്‍ ബിയറിന്റെയും വൈനിന്റെയും വെയര്‍ഹൗസ് മാര്‍ജിന്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നു. കൂടാതെ ഇതിനൊപ്പം ബിയറിന്റെയും വൈനിന്റേയും കാലാവധി അവസാനിപ്പിക്കാനും പോവുകയാണ്. കാവധി അവസാനിച്ചാല്‍ ഇവ ഉപയോഗശൂന്യമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ബാര്‍ ഉടമകള്‍ ഈ പുതിയ തീരുമാനം എടുത്തത്.പുതിയെ സ്റ്റോക്ക് എടുക്കുന്നതിലും തീരുമാനം ആയിട്ടുണ്ട്.

അതെസമയം മറ്റു മദ്യം വില്‍ക്കില്ലെന്ന പഴയ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബറുടമകള്‍.

Share news
error: Content is protected !!
Scroll to Top