തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കാരണം മാറ്റിവെച്ച പ്ലസ്ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു. ജൂലൈ 12 വരെയാണ് പരീക്ഷകള്‍ നടക്കുക. 2024 പരീക്ഷാ കേന്ദ്രങ്ങളിലായി 4.50 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷയെഴുതുന്നത്.
ഒരു ദിവസം മൂന്ന് ബാച്ചുകളായി തിരിച്ചാണ് പരീക്ഷ. ഒരേസമയം ഒരു ലാബില്‍ 15 കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. ഉപകരണങ്ങളെല്ലാം നിശ്ചിത സമയങ്ങളില്‍ അണുവിമുക്തമാക്കും. കോവിഡ് സ്ഥിരീകരിച്ച കുട്ടികള്‍ക്ക് പിന്നീട് പരീക്ഷ നടത്തും.
ബിരുദ പരീക്ഷകളും ഇന്ന് ആരംഭിച്ചു. നിയന്ത്രണങ്ങള്‍ തുടരുന്ന പ്രദേശങ്ങളില്‍ കുട്ടികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാം.




