പരപ്പനങ്ങാടി : ലൈബ്രറി കൗൺസിൽ പരപ്പനങ്ങാടി മുനിസിപ്പൽ മേഖല സമിതിയും നവജീവൻ വായനശാലയുടെ യുവത വിഭാഗവും സംയുക്തമായി എക്സൈസ് വകുപ്പിൻ്റെ സഹകരണത്തോടെ പരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.
എക്സൈസ് വകുപ്പ് പ്രിവൻ്റീവ് ഓഫീസറും വിമുക്തി മിഷൻ ജില്ല ലെയ്സൺ ഓഫീസറുമായ ബിജു.പി വിഷയാവതരണം നടത്തി സംസാരിച്ചു. ആനന്ദ് പി കളരിക്കൽ ആമുഖഭാഷണം നടത്തി.
യുവത പ്രസിഡണ്ട് അജിത് കുമാർ ഓണങ്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മനു കൃഷ്ണൻ സ്വാഗതവും ലൈബ്രറി കൗൺസിൽ മുനിസിപ്പൽ മേഖല സമിതി കൺവീനർ സനിൽ നടുവത്ത് നന്ദിയും പറഞ്ഞു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




