കോഴിക്കോട് ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം

കോഴിക്കോട് മീഞ്ചന്തയിൽ കൊളത്തറ റഹ്മാൻ ബസാറിൽ ചെരുപ്പ് കമ്പനിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു സംഭവം. കമ്പനിയുടെ പ്രധാന ഗോഡൗണിലാണ് തീ പിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.

കെട്ടിടം പൂർണമായും കത്തിനശിച്ച നിലയിലാണ് സ്ഥാപനത്തിൻറെ മേൽക്കൂര തകർന്നടിഞ്ഞു. ലക്ഷങ്ങളുടെ നാശനഷ്ടം ആണ് കണക്കാക്കുന്നത്. തീപിടുത്ത കാരണം വ്യക്തമായിട്ടില്ല.

ജില്ലയിലെ സ്റ്റേഷനുകളിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി .

Share news
error: Content is protected !!
Scroll to Top