Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു: നെടുവ ഹൈസ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

HIGHLIGHTS :  തണ്ടാണിപ്പുഴയും പാലത്തിങ്ങല്‍ പുഴയും കരകവിഞ്ഞേക്കും നെടുവ ഹൈസ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

 തണ്ടാണിപ്പുഴയും പാലത്തിങ്ങല്‍ പുഴയും കരകവിഞ്ഞേക്കും നെടുവ ഹൈസ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

പരപ്പനങ്ങാടി; രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പരപ്പനങ്ങാടി നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളത്തിനടിയിലായി. കടലുണ്ടി പുഴയില്‍ മാണ്ട്യാല കടവ്, പാലത്തിങ്ങല്‍, വെള്ളിലാവ് കടവ് എന്നിവടങ്ങളിലും തണ്ടാണിപ്പുഴയിലും അപകടകരമായ നിലയില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഈ തീരങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ ആവിശ്യപ്പെട്ടു. നഗരസഭാ പരിധിയിലെ നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

sameeksha-malabarinews

പരപ്പനങ്ങാടി 13ാം ഡിവിഷനിലെ കയ്യട്ടിച്ചാലില്‍, കീരിഞ്ചിത്തറ ഭാഗങ്ങളില്‍ 18ഓളം വീടുകളില്‍ വെള്ളം കയറി. പുത്തരിക്കല്‍ പാടം, വിവാനഗര്‍, പല്ലവിത്തോട്, ചെട്ടിപ്പടി കീഴച്ചിറ, കോട്ടത്തറ, 30ാംഡിവിഷനിലെ മണലിപ്പാടം എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ദുരിതപ്രദേശങ്ങളില്‍ നഗരസഭാ വൈസ്‌ചെയര്‍മാന്‍ എച്ച് ഹനീഫ, കൗണ്‍സിലര്‍മാരായ കെപിഎം കോയ, ഉസ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി

റവന്യു അധികൃതര്‍ നെടുവ ഗവ.ഹൈസ്‌ക്കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുടങ്ങിയിട്ടുണ്ട്. സജ്ജീകരണങ്ങളൊരുക്കാന്‍ കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍, തുളസീദാസ്, നെടുവ വില്ലേജ് ഓഫീസര്‍ നാരായണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ സ്ഥലത്തുണ്ട്

രാത്രിയിലും ഇതേ രീതിയില്‍ മഴപെയ്യുകയാണങ്ങില്‍ പരപ്പനങ്ങാടിയിലെ ഭുരിഭാഗം സ്ഥലങ്ങളിലും വെള്ളം കയറുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!