
പരപ്പനങ്ങാടി: സാക്ഷരത പ്രവർത്തനങ്ങളിലൂടെയും വനിതശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും നാടിൻ്റെ അഭിമാനമായി പദ്മശ്രീ പുരസ്ക്കാര നിറവിലെത്തിയ കെ.വി റാബിയയെ പരപ്പനങ്ങാടിയിലെ നവജീവൻ വായനശാല പ്രവർത്തകർ ആദരിച്ചു.
വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത്, സെക്രട്ടറി എം.പ്രഭാകരൻ എന്നിവർ ചേർന്ന് വായനശാലയുടെ സ്നേഹോപഹാരം കൈമാറി.
വനിതവേദി പ്രവർത്തകരായ പ്രവീണ.പി, റോഷ്നി വി.പി, വിജിഷ പ്രകാശ്, ശീതള.കെ,ഡോ.സബ്ന.കെ.വി, ഷിഫ്സില, സരിത എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. റാബിയ ആവശ്യപ്പെട്ടതനുസരിച്ച് പ്രവീണ, റോഷ്നി എന്നിവർ ഗാനങ്ങളാലപിച്ചു.
തൻ്റെ ജീവിതത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും റാബിയ സംസാരിച്ചു.




