HIGHLIGHTS : Parappanangadi Navajeevan Library held a memorial service for M. T.
പരപ്പനങ്ങാടി; നവജീവന്‍ വായനശാല എം. ടി. അനുസ്മരണം നടത്തി. ഡയറ്റ് അധ്യാപിക നിഷ പന്താവൂര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. എം. ടി യുടെ എഴുത്തുകള്‍ പകര്‍ന്നുതന്ന കാഴ്ചകള്‍, കേള്‍വികള്‍, മണങ്ങള്‍ പോലും മലയാളികള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നതായി നിഷ സൂചിപ്പിച്ചു.
എം. ടി യുടെ കഥകളില്‍ ആരും പരാമര്‍ശിക്കാത്ത ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടെന്ന് ഉദാഹരണസഹിതം ഇന്ദു രമ വാസുദേവന്‍ പറഞ്ഞു. പ്രത്യക്ഷമായി രാഷ്ട്രീയനിലപാടുകള്‍ എടുക്കാറില്ലെങ്കിലും പ്രതികരിക്കേണ്ടിടത്ത് ശക്തമായി തന്നെ ചെയ്തിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
എം. ടി എന്ന അനുഭവത്തെ പറ്റി വി. കെ. സൂരജ്, കെ. എം ഷാക്കിറ, സുനിത പി. പുരുഷോത്തമന്‍ പാലാരി, സരിത എന്നിവര്‍ സംസാരിച്ചു.
വായനശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരി അധ്യക്ഷം വഹിച്ച ചടങ്ങി മനീഷ് കെ. പി. സ്വാഗതവും കെ. ശീതള നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു