പരപ്പനങ്ങാടി: പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കണമെന്നാവിശ്യപ്പെട്ടു ഭരണസമിതി അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേനെ പാസ്സായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍ അവതരിപ്പച്ച പ്രമേയത്തെ പ്രതിപക്ഷത്തുനിന്നുള്ള ഗോപാലകൃഷണന്‍ മാസ്റ്റര്‍ പിന്താങ്ങുകയായിരുന്നു. മലപ്പുറം കോര്‍പ്പറേഷനാക്കണമെന്ന ശുപാര്‍ശ അംഗീകരിച്ച യുഡിഎഫ് ഉപസമിതിയോഗത്തില്‍ 35 മുനിസിപ്പാലിറ്റികളും രൂപീകരിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നു.
70000ത്തിലധികം ജനസംഖ്യുള്ള പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 23 വാര്‍ഡുകളാണുള്ളത്. നാല്‍പ്പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റിയാക്കാവുന്നതാണ്. പരപ്പനങ്ങാടി, നെടുവ എന്നീ രണ്ട് വില്ലേജുകളാണ് നിലവിലെ ഗ്രാമപഞ്ചായത്തിലുള്ളത്. ഇവ രണ്ട് പഞ്ചായത്താക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇത് പ്രായാഗികമല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
പരപ്പനങ്ങാടി മുനസിപ്പാലിറ്റിയാകുകയാണങ്ങില്‍ അത് നാടിന്റെ വലിയരീതിയിലുള്ള വികസനത്തിന് വഴിയൊരുങ്ങുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.



