പരപ്പനങ്ങാടി:സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടത്തിയ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാകമായി നടത്തിയ പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ ഒന്നാം സ്ഥാനം നേടി പരപ്പനങ്ങാടി നഗരസഭ.
കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശവികസനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ശുചിത്വ സാഗരം പദ്ധതി. കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചെടുക്കുന്ന തീവ്രയജ്ഞ പദ്ധതിയാണിത്. ഈ യജ്ഞത്തില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്ത ജില്ലയ്ക്കും ഓരോ ജില്ലയിലെയും രണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നത്. ജൂലൈ 11 ന് കൊല്ലത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യും.
പരപ്പനങ്ങാടി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍, എസ്എന്‍എം ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍, മത്സ്യതൊഴിലാളികള്‍, യൂണിറ്റി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് പരപ്പനങ്ങാടി നഗരസഭയ്ക്ക് ഈ അവാര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



