ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

HIGHLIGHTS : A vehicle rally was organized to promote the national strike.

തിരൂരങ്ങാടി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ ഒന്‍പതിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂണിയന്‍ തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ കക്കാട് സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു.

കരിമ്പില്‍, ചുള്ളിപ്പാറ, വെന്നിയൂര്‍, തിരൂരങ്ങാടി, ചെമ്മാട് തുടങ്ങി വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സിഐടിയു ഏരിയ പ്രസിഡന്റ് അഡ്വ: സി ഇബ്രാഹിംകുട്ടി, കെ രാമദാസ്, കെഎസ്ടി എ ജില്ല എക്‌സിക്യൂട്ടീവ് അംഗം എസ് ആര്‍ രതീഷ്, സബ്ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ പി വിജയകുമാര്‍, കമറുദ്ദീന്‍ കക്കാട്, ഇ പി മനോജ്, എ ടി ജാബിര്‍, കൗണ്‍സിലര്‍ ഉഷ തയ്യില്‍, എ ടി മാജിദ, കെ ടി ദാസന്‍ എം റഫീഖ്, കെ പി ബബീഷ്, എം സഹീര്‍ എന്നിവര്‍ സംസാരിച്ചു. പള്ളിപ്പടിയില്‍ നടന്ന സമാപനം സിഐടിയു ഏരിയ പ്രസിഡന്റ് അഡ്വ: സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!