വാഷിംഗ് മെഷീനിനുള്ളില്‍ കുടുങ്ങിയ 4 വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌സ്

HIGHLIGHTS : Firefighters rescue 4-year-old boy trapped inside washing machine

കോഴിക്കോട്: വാഷിംഗ് മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌സ് . കളിക്കുന്നതിനിടയില്‍ വാഷിംഗ് മിഷീന്റെ ഉള്ളില്‍ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടനെ സ്ഥലത്തെത്തിയ മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷിച്ചത്.

ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂര്‍ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്. നാലു വയസ്സുള്ള കുട്ടി മെഷീനില്‍ കുടുങ്ങി എന്ന വിവരം അറിഞ്ഞാണ് മീഞ്ചന്ത ഫയര്‍ യൂണിറ്റ് കുതിച്ചെത്തിയത്. വീട്ടിലെത്തുന്നതുവരെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയര്‍ ഫോഴ്‌സ് കരുതിയത്. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടി വാഷിംഗ് മെഷീന് ഉള്ളില്‍ പൂര്‍ണ്ണമായും അകപ്പെട്ടതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഡബ്ല്യു സനലിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഭയന്ന് പോയ കുട്ടിയെ പുറത്തെത്തിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു ഫയര്‍ഫോഴ്‌സിന്. വീട്ടുകാരുടെയും പരിസരവാസികളുടെയും സഹായത്തോടെ യാതൊരു പരിക്കുമില്ലാതെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചത്. കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ടോപ്പ് ലോഡര്‍ വാഷിംഗ് മെഷീനില്‍ കുട്ടി കുടുങ്ങിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.യാതൊരു പരിക്കുമേല്‍ക്കാതെ കുട്ടിയെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!