പരപ്പനങ്ങാടി നഗരസഭ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

HIGHLIGHTS : Parappanangadi Municipality inaugurated the rehabilitation center for differently abled children

പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ആരംഭിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കായുള്ള റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
കൗണ്‍സിലര്‍ അബ്ദുല്‍ റസാഖ് തലക്കലകത്ത് അധ്യക്ഷത വഹിച്ചു.

പരപ്പനങ്ങാടി നഗരസഭയില്‍ 100 ല്‍ അധികം ഭിന്നശേഷി കുട്ടികളുണ്ട്.
അവരില്‍ ഒക്കുപ്പേഷന്‍ തെറാപ്പി ചെയ്യുന്നവരാണ് കൂടുതല്‍ കുട്ടികളും.
സ്വകാര്യ സ്ഥാപനങ്ങളില്‍ ഭീമമായ തുക ചിലവാക്കിയാണ് അവരില്‍ എല്ലാവരും തെറാപ്പി ചെയ്ത് കൊണ്ടിരിക്കുന്നത്.
കൂടുതല്‍ കുട്ടികളും വളരെ പാവപെട്ട കുടുംബത്തിലെ കുട്ടികളാണ്.
ദിവസവും തെറാപ്പി ചെയ്യാന്‍ വലിയ ഫീസ് നല്‍കി തെറാപ്പി ചെയ്യാന്‍ സാധിക്കാറില്ല.
പരിവാര്‍ അടക്കമുള്ള സംഘടനകളാണ് ആദ്യമായി ഇത് തുടങ്ങണമെന്ന് ആവശ്യം ഉന്നയിച്ചത്.
ഫിസിയോ തെറാപ്പിയും ഇതിന്റെ ഭാകമായി വരുന്നുണ്ട്.
റിഹാബിലിറ്റേഷന്‍ സെന്ററിന്റെ വര്‍ക്ക് പൂര്‍ത്തിയാകുന്നതോട് കൂടി ഭിന്നശേഷി കുട്ടികള്‍ക്ക് വലിയ ആശ്വാസമാകും. പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 20 ലക്ഷം രൂപ ഈ പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്.

വിവിധ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ സീനത്ത് ആലിബാപ്പു, വി കെ സുഹറ ടീച്ചര്‍,
ഖൈറുന്നിസ താഹിര്‍, പി വി മുസ്തഫ,
മുന്‍ ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
പരിവാറിനെ പ്രതിനിധീകരിച്ച് ലത്തീഫ് തെക്കേപാട്ട്, മുജീബ്,
പി അബ്ദുറബ്ബ്, ഷറഫു വൈ.പി, ഫവാസ് എം പി കോയ പഴയക്കണ്ടത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!