റെയില്‍വേ ട്രാക്കിലൂടെ ദുരന്തം ക്ഷണിച്ചുവരുത്തി വിദ്യാര്‍ത്ഥികളുടെ യാത്ര;നിസ്സംഗരായി അധികാരികള്‍

HIGHLIGHTS : Students' journey along railway tracks invites disaster; authorities remain indifferent

റിപ്പോര്‍ട്ട്‌:ഷൈന്‍ താനൂര്‍
താനൂര്‍: റെയില്‍വേ ട്രാക്കിലൂടെയുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര ദുരന്തം ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ട്രെയിന്‍ ലോക്കോ പൈലറ്റ് എടുത്ത ചിത്രം വൈറല്‍ ആകുന്നു.

താനൂര്‍ കാട്ടിലങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് റെയില്‍വേ ട്രാക്കിലൂടെ അശ്രദ്ധമായി നടന്നു പോകുന്നത്.

ഈ രണ്ട് വിദ്യാലയങ്ങളിലും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. സ്‌കൂള്‍ അധികൃതരുടെയും റെയില്‍വേ, പോലീസ് അധികാരികളുടെയും ശ്രദ്ധ അടിയന്തരമായി ഈ വിഷയത്തില്‍ കേന്ദ്രീകരിച്ചില്ലെങ്കില്‍ വലിയൊരു ദുരന്തം നേരിടേണ്ടിവരുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!