ആറ് വയസുകാരിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കൊച്ചി:കോഴിക്കോട് ആറ് വയസുകാരിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്. ഒന്നാം പ്രതി അച്ഛന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, രണ്ടാം പ്രതി രണ്ടാനമ്മ റംല ബീഗം എന്ന ദേവകി അന്തര്‍ജനം എന്നിവര്‍ക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴയും ഒടുക്കണം.

2013 ഏപ്രില്‍ 29 നാണ് ഇരുവരും ചേര്‍ന്ന് കുട്ടിയ അതിക്രൂരമായി കൊലപ്പെടുത്തിയത്.ആറുവയസുള്ള അതിഥിയെന്ന ആറു വയസുകാരിയെ പട്ടിണിക്കിട്ടും ശാരീരികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷവിധിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top