പരപ്പനങ്ങാടി : കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ നടപ്പില്‍ വരുത്തിയ നിയന്ത്രണങ്ങളില്‍ മാറ്റം. കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രണ്ടാം തിയ്യതി മുതല്‍ നഗരസഭാ പരിധിയിലെ കടകള്‍ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെ പ്രവര്‍ത്തിപ്പിക്കാം.
എന്നാല്‍ ഞായറാഴ്ചകളില്‍ നിലവിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തുടരും.
ഹോട്ടലുകളില്‍ രാത്രി എട്ടുമണി വരെ പാര്‍സല്‍ സര്‍വ്വീസ് നല്‍കാവുന്നതാണ്.
ആരാധനാലയങ്ങളില്‍ കൂട്ടം കൂടിയുള്ള പ്രാര്‍ത്ഥനകളും മറ്റും ഒഴിവാക്കേണ്ടതാണ്. വിവാഹം,മരണാനന്തര ചടങ്ങുകള്, മറ്റ് ചടങ്ങുകള്‍ മുതലായവയില്‍ പരമാവധഇ 20 ആളുകളെ മാത്രമെ പങ്കെടുക്കാവു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴസണ്‍ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭ മോണിറ്ററിങ് കമ്മറ്റിയോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനമെടുത്തത്. യോഗത്തില്‍ പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടറും പങ്കെടുത്തു.




