പരപ്പനങ്ങാടി: മാലിന്യ സംസ്‌കരണത്തിനായി നഗരസഭ വാഹനവും ഹരിതകര്‍മ്മ സേനക്കുള്ള വീല്‍ ബാരോ സമര്‍പ്പണവും നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് ആലിബാപ്പു വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ് റസാഖ് ടി ആര്‍ ബൈജു, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




