പരപ്പനങ്ങാടിയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ കവര്‍ച്ച ലക്ഷങ്ങളുടെ മൊബൈല്‍ഫോണുകള്‍ നഷ്ടപെട്ടു

പരപ്പനങ്ങാടി:പയനിങ്ങള്‍ ട്രാഫിക് ജങ്ങ്ഷനിലെ മൊബൈല്‍ഫോണ്‍ കടയില്‍ ലക്ഷങ്ങളുടെ കവര്‍ച്ച. പരുത്തിക്കുന്നന്‍ കോയക്കുട്ടിയുടെ മകന്‍ നിയസിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ പ്ലാനറ്റില്‍ നിന്നും 35 മൊബൈല്‍ഫോണുകളും ലാപ്ടോപുമാണ് മോഷണം പോയത്.

പരപ്പനങ്ങാടി:പയനിങ്ങള്‍ ട്രാഫിക് ജങ്ങ്ഷനിലെ മൊബൈല്‍ഫോണ്‍ കടയില്‍ ലക്ഷങ്ങളുടെ കവര്‍ച്ച. പരുത്തിക്കുന്നന്‍ കോയക്കുട്ടിയുടെ മകന്‍ നിയസിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ പ്ലാനറ്റില്‍ നിന്നും 35 മൊബൈല്‍ഫോണുകളും ലാപ്ടോപുമാണ് മോഷണം പോയത്. കടയുടെ ഭിത്തിയില്‍ സ്ഥാപിച്ച എക്സോസ് ഫാനിന്‍റെ ദ്വാരത്തിലൂടെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്‌.

.പരപ്പനങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.കഴിഞ്ഞദിവസം അഞ്ചപ്പുരയിലെ ഒരു ഹാര്‍ഡ്‌വെയര്‍ കടയിലും കമ്പിപ്പാര ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്ത് മോഷണം നടന്നിരുന്നു.  ഇതുമായി ബന്ധപെട്ട് ഏതാനും ഇത്തരസംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യംചെയ്തു വരികയാണ്.മഴക്കാല മോഷ്ടാക്കളെ പിടികൂടാന്‍ രാത്രികാല പോലീസ് പട്രോളിംഗ് ഊര്‍ജ്ജിതമാക്കണ മെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.

മോഷണം നടന്ന കടയില്‍ മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി.