പരപ്പനങ്ങാടിയില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ലോറി നാട്ടുകാര്‍ പിടികൂടി

പരപ്പനങ്ങാടി:  ബൈക്ക് യാത്രികനെ തട്ടിയിട്ട് നിര്‍ത്താതെ ഓടിച്ചുപോയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി. ബൈക്ക് യാത്രികനായ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി കാട്ടുപറമ്പില്‍ നിധീഷിനെ സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം പരപ്പനങ്ങാടി പുത്തന്‍പീടിക വായനശാലക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത് ചിറമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന്‍ തെറിച്ച് വീഴുന്നത് കണ്ടിട്ടും ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു.

തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന നാട്ടുകാരനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ അയ്യപ്പന്‍കാവിനടുത്ത് വെച്ച് ലോറി തടയുകായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനവും ലോറിഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനമാണിത്.

Share news
error: Content is protected !!
Scroll to Top